Deshabhimani

അക്‌വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

akvan rain
വെബ് ഡെസ്ക്

Published on Nov 18, 2026, 02:12 PM | 1 min read

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്‌വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 20ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ( പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യത.


തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നു. നവംബർ 18 - 22 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കൂടാതെ,ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്‌വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, 21/11/2026 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home