കൊല്ലം കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; 40ലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ നാൽപ്പതിലധികം വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നത്. നേരത്തെ ഈ പ്ലാന്റിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
എന്നാൽ, അനധികൃതമായി സ്റ്റേ ഓർഡർ സമ്പാദിച്ച് പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങിയതോടെയാണ് പ്രദേശത്ത് രൂക്ഷമായ പുകയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.








0 comments