Deshabhimani

5 കിലോമീറ്ററിൽ വയഡക്ടായി

metro

നിർമാണം പുരോഗമിക്കുന്ന മെട്രോ രണ്ടാംഘട്ടത്തിലെ പാത

വെബ് ഡെസ്ക്

Published on Sep 30, 2026, 01:15 AM | 1 min read

കൊച്ചി

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിവരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിൽ അഞ്ച്‌ കിലോമീറ്ററിൽ വയഡക്ട്‌ സജ്ജമായി. 346 യു ഗര്‍ഡറുകളും 136 ഐ ഗര്‍ഡറുകളും സ്ഥാപിച്ചതോടെയാണിത്‌. ആകെ 11.20 കിലോമീറ്ററിലാണ്‌ പാത. 11 സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു .


സിവില്‍ലൈന്‍ റോഡിലും ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ റോഡിലും മീഡിയന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ട്രാക്ക്, സിഗ്നലിങ്‌, ടെലികമ്മ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്‍കി. ട്രാക്ക് നിര്‍മാണത്തിന്‌ റെയിലുകള്‍ എത്തി. ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോമീറ്റര്‍ (2,700 മെട്രിക് ടണ്‍) റെയിലുകള്‍ എത്തി. 18 മീറ്റര്‍ നീളത്തിലുള്ള 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ ഫാക്ടറികളില്‍ പുരോഗമിക്കുകയാണ്‌. ഒക്ടോബറില്‍ ഇവ കൊച്ചിയില്‍ എത്തും.

സ്റ്റേഷനുകളുടെ നിര്‍മാണവും സജീവം. പാതയുടെയുടെ സ്റ്റേഷനുകളുടെയും നിര്‍മാണത്തിനാവശ്യമായ പ്രീകാസ്റ്റ് എലമെന്റുകളുടെ നിര്‍മാണം എച്ച്എംടി കാസ്റ്റിങ്‌ യാര്‍ഡില്‍ പുരോഗമിക്കുന്നു. 2027 ആഗസ്‌തിൽ സര്‍വീസ് ആരംഭിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കെഎംആർഎൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home