ചുങ്കത്ത് ബേക്കറിയിൽ മോഷണം

ആമ്പല്ലൂർ
വേണ്ടോർ ചുങ്കത്ത് ബേക്കറിയിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം. കല്ലൂർ സ്വദേശി ബിജു കണിച്ചുകുന്നത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ മാംഗോ ബേക്കറിയിലാണ് ശനിയാഴ്‌ച പുലർച്ചെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ യുവാവിന്റെ ദൃശ്യമാണ് ലഭിച്ചത്. കൗണ്ടറിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടു. പുലർച്ചെ നാലരയോടെ കട തുറക്കാൻ എത്തിയ ജോലിക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments