ad
Deshabhimani

മലബാർ ഡിസ്റ്റിലറീസിൽ ഉടൻ 
മദ്യ ഉൽപ്പാദനം ആരംഭിക്കണം

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 01:22 AM | 1 min read

പാലക്കാട്‌

പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസ്‌ ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനസമയം രാത്രി എട്ടുവരെ നിജപ്പെടുത്തുക, പത്തുവർഷമായി ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവരെ എൽഡി ക്ലർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി രാജേഷ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സനിൽ റിപ്പോർട്ടും ട്രഷറർ കെ ശർമിള കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് അരുൺ, സംസ്ഥാന സെക്രട്ടറി ആ കാർത്തികേയൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ ജയപ്രകാശൻ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് സനിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി കെ നൗഷാദ്‌ (പ്രസിഡന്റ്‌), സി സുബ്രഹ്മണ്യൻ, എം വിനേഷ്, കെ എൻ അരുൺ (വൈസ്‌ പ്രസിഡന്റ്‌), എസ്‌ സനിൽ (സെക്രട്ടറി), എ ജയപ്രകാശൻ, എസ്‌ ഉണ്ണികൃഷ്ണൻ, എസ് ഗിരീഷ്, സി സ്വപ്ന (ജോയിന്റ്‌ സെക്രട്ടറി), കെ ശർമിള (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home