Deshabhimani

നായരങ്ങാടി കപ്പേളക്കുന്ന് 
കനാല്‍ബണ്ട് റോഡ് തകര്‍ന്നു

തകര്‍ന്ന കപ്പേളക്കുന്ന് കനാല്‍ ബണ്ട് റോഡ്‌

തകര്‍ന്ന കപ്പേളക്കുന്ന് കനാല്‍ ബണ്ട് റോഡ്‌

വെബ് ഡെസ്ക്

Published on Oct 09, 2026, 12:56 AM | 1 min read

ചാലക്കുടി

നായരങ്ങാടി കപ്പേളകുന്ന് കനാല്‍ബണ്ട് റോഡ് തകര്‍ന്നു. ഇതോടെഇതുവഴിയുള്ള യാത്ര ദുരിതമായി മാറി. കോടശേരി പഞ്ചായത്തിലെ 20–-ാം വാര്‍ഡില്‍ നായരങ്ങാടി ട്രാംവേ റോഡില്‍ കപ്പേളക്ക് സമീപത്ത് നിന്നും ആരംഭിക്കുന്ന റോഡ് സമീപത്തെ കനാല്‍ ബണ്ടിലാണ് അവസാനിക്കുന്നത്. നേരത്തെ ഇത് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാത്രമായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കനാലിന് കുറുകെ കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചതോടെ പൊതുവഴിയായി. 35ലധികം വീട്ടുകാര്‍ താമസിക്കുന്ന പ്രദേശത്ത് വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിട്ട ടാര്‍ പൂര്‍ണ്ണമായും ഇളകിപ്പോയ അവസ്ഥയാണ്. മെറ്റലും ഇളകിയതോടെ കാല്‍നടയാത്രപ്പോലും ദുസ്സഹമായി മാറിയിരിക്കയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home