പാഠം ഒന്ന് പാടത്തേക്ക്

മുരിയാട് പഞ്ചായത്ത് "പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്
വിദ്യാർഥികളിൽ നെൽകൃഷിയുടെ ആദ്യപാഠങ്ങൾ പരിചയപ്പെടുത്തുന്നതിന് പദ്ധതിയൊരുക്കി മുരിയാട് പഞ്ചായത്ത്- കൃഷിഭവൻ . ‘പാഠം ഒന്ന്: പാടത്തേയ്ക്ക്’ - ഞാറ് നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. ചേപ്പാടം പാടശേഖരത്തിൽ ചാക്കോയുടെ നിലത്തിലാണ് കൃഷി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ധന്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ എ എം ജോൺസൺ, കൃഷി ഓഫീസർ അഞ്ചു ബി രാജ് , എ എസ് സുനിൽകുമാർ, അജീഷ് കുഞ്ഞൻ, ടി കെ ശശി , സ്കൂൾ പ്രിൻസിപ്പൽ ലിയോ, അസി. കൃഷി ഓഫീസർ ബിന്ദു സംസാരിച്ചു.









0 comments