Deshabhimani

ആഘോഷമായി അങ്കണവാടി കലോത്സവം

ചേർത്തല നഗരസഭ അങ്കണവാടി കലോത്സവം നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല നഗരസഭ അങ്കണവാടി കലോത്സവം നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 12:46 AM | 1 min read

ചേർത്തല
നഗരസഭയിലെ 32 അങ്കണവാടികളിലെ കുട്ടികള്‍ക്കായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർ പി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, സെക്രട്ടറി ടി കെ സുജിത്ത്, കൗൺസിലർ സുരേഷ്‌കുമാർ, ബീന അജി, ജെ ലക്ഷ്‌മി എന്നിവര്‍ സംസാരിച്ചു. 315ൽപ്പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. വനിതാദിനാഘോഷ ഭാഗമായി നടന്ന രചനാമത്സര വിജയികളെ അനുമോദിച്ചു. കൗൺസിലർമാരായ കെ എസ്‌ സലിം, ഷൈനദ, ഡി ഷാജി, സ്ഥിരംസമിതി അധ്യക്ഷ ബീന അജി എന്നിവർ സമ്മാനം വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home