ട്രെയിനിൽ നഷ്ടപ്പെട്ട ലാപ്ടോപ്പുകൾ വീണ്ടെടുത്ത് നൽകി

ട്രെയിനിൽ നഷ്ടപ്പെട്ട ലാപ്ടോപ്പുകൾ ആർപിഎഫ് ഉദ്യോഗസ്ഥൻ ഉടമ രമേശിന് കൈമാറുന്നു
ആലുവ
കോയമ്പത്തൂർ സ്വദേശിക്ക് ട്രെയിൻ യാത്രയ്‌ക്കിടെ നഷ്ടപ്പെട്ട ലാപ്ടോപ്പുകൾ കണ്ടെടുത്ത് നൽകി ആലുവ ആർപിഎഫ്. കോയമ്പത്തൂർ സ്വദേശി രമേശിന്റെ ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന രണ്ട് ലാപ്ടോപ്പുകൾ ആണ് നഷ്ടപ്പെട്ടത്.
യാത്രയ്‌ക്കിടെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മിനറൽ വാട്ടർ വാങ്ങാൻ ഇറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ട്രെയിൻ വിട്ടുപോയി. റെയിൽവേ സ്റ്റേഷനിൽ വിവരം നൽകിയതിനെ തുടർന്നാണ് ആലുവയിലെ ആർപിഎഫ് ട്രെയിനിൽ പരിശോധിച്ച് ലാപ് ടോപ്പുകൾ കണ്ടെടുത്ത് നൽകിയത്. ആർപിഎഫ് കോൺസ്റ്റബിൾ കെ ജെ അരുൺ ലാപ്ടോപ്പുകൾ കണ്ടെടുത്ത് രമേശിന് കൈമാറി.








0 comments