Deshabhimani

print edition സഹകരണ വാരാഘോഷം അലങ്കോലമാക്കി എംഎൽഎ

V Kunjikrishnana

വി കുഞ്ഞികൃഷ്ണൻ

വെബ് ഡെസ്ക്

Published on Nov 19, 2026, 12:47 AM | 1 min read

പയ്യന്നൂർ : തളിപ്പറന്പ് സർക്കിൾ സഹകരണ വാരാഘോഷത്തിൽ പ്രകോപന പ്രസംഗവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ. കണ്ടോത്ത് കൂർന്പ ഓഡിറ്റോറിയത്തിൽ നടന്ന തളിപ്പറന്പ്‌ സർക്കിൾ സഹകരണ വാരാഘോഷം ഉദ്‌ഘാടന ചടങ്ങിനിടെയാണ്‌ എംഎൽഎ സഹകാരികളെ അധിക്ഷേപിച്ചത്‌.


പ്രസംഗം തുടങ്ങിയതുമുതൽ സിപിഐ എമ്മിൽനിന്ന്‌ പുറത്താകാനുണ്ടായ സാഹചര്യവും തെരഞ്ഞെടുപ്പും മറ്റുമാണ്‌ ഉദ്‌ഘാടകൻ വിശദീകരിച്ചത്‌. ഇതോടെ രാഷ്ട്രീയ പ്രസംഗം നടത്തേണ്ട വേദിയല്ല ഇതെന്ന്‌ സദസിലുണ്ടായിരുന്ന സഹകാരികൾ അഭ്യർഥിച്ചു. എന്ത് പ്രസംഗിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന്‌ എംഎൽഎ പറഞ്ഞതോടെ സഹകാരികൾ പ്രതിഷേധവുമായി വേദിക്ക്‌ മുന്നിലെത്തി. പ്രകോപനമായി പ്രസംഗിക്കരുതെന്ന്‌ വേദിയിലുള്ളവരും ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയില്ല.


ഇതിനിടെ എംഎൽഎക്കൊപ്പമെത്തിയ പിഎ പ്രസന്നൻ പ്രതിനിധികളെ വെല്ലുവിളിച്ചു. യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയതിന്‌ പിന്നാലെ പിഎയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ പ്രധാന കവാടത്തിനുമുന്നിൽ പ്രതിഷേധിച്ചു.


നേരത്തെ നഗസഭാ ചെയർമാൻ സരിൻ ശശിയെ ആയിരുന്നു വാരാഘോഷം ഉദ്‌ഘാടകനായി തീരുമാനിച്ചിരുന്നത്‌. എംഎൽഎ ഇടപെട്ട് സഹകരണ വകുപ്പിൽനിന്നും ഉദ്ഘാടകനായി എംപി, എംഎൽഎ ഇവർ ഇല്ലെങ്കിൽ മറ്റ് ജനപ്രതിനിധികൾ എന്ന പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെയാണ്‌ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഉദ്ഘാടകനായി തീരുമാനിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home