‘സരൾ’ പിൻവലിക്കുക, നെൽവയൽ നീർത്തട സംരക്ഷണ നിയമം സംരക്ഷിക്കുക
താലൂക്ക് ഓഫീസുകളിലേക്ക് കെഎസ്‌കെടിയു മാർച്ച്

ആലപ്പുഴ
കേരളത്തിലെ നെൽവയലുകളും നീർത്തടങ്ങളും വ്യവസായ വികസനത്തിന് എന്ന പേരിൽ ഭൂമാഫ-ിയ സംഘങ്ങൾക്കും കോർപറേറ്റുകൾക്കും തീറെഴുതുന്ന സരൾ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു താലൂക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലാളികൾ ഓരോ കേന്ദ്രങ്ങളിലും ഇരന്പിയെത്തി. കുട്ടനാട് താലൂക്ക് ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. കാർത്തികപ്പള്ളിയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാട് ശശീന്ദ്ര ബാബു അധ്യക്ഷനായി. സിപിഐ എം കുട്ടനാട് ഏരിയാ സെക്രട്ടറി മനു സി പുളിക്കൽ, തകഴി ഏരിയാ സെക്രട്ടറി കെ എസ് അനിൽകുമാർ, എൻ പി വിൻസെന്റ്, ജോസ് തോമസ്, കെ ശ്രീകുമാർ, പി കെ പൊന്നപ്പൻ, എൻ ഡി രാജൻ, സന്ധ്യാ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. മങ്കൊമ്പ് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെയും കെഎസ്‌കെടിയു തകഴി എരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കെഎസ്‌കെടിയു തകഴി ഏരിയ സെക്രട്ടറി ശശീന്ദ്രബാബു അധ്യക്ഷനായി. ജോസ് തോമസ്, എൻ പി വിൻസെന്റ്, കെ ശ്രീകുമാർ, പി കെ പൊന്നപ്പൻ, മനു സി പുളിക്കൽ, കെ എസ് അനിൽകുമാർ സംസാരിച്ചു. ചെങ്ങന്നൂർ ചെങ്ങന്നൂർ, മാന്നാർ ഏരിയ കമ്മിറ്റികൾ ചെങ്ങന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. യൂണിയൻ കേന്ദ്ര കമ്മിറ്റിയംഗം എൻ സുധാമണി ഉദ്ഘാടനം ചെയ്‌തു. ടി ജി മനോജ് അധ്യക്ഷനായി. എൻ എ രവീന്ദ്രൻ, കെ എസ് ഷിജു , ടി കെ സുരേഷ്, ഡി രാജൻ, വി ഷാജിമോൻ ,എൻ രാജേന്ദ്രൻ, ഒ ടി വിശ്വംഭരൻ , കെ കെ കുട്ടപ്പൻ, വി കെ ഗോപാലകൃഷ്ണൻ, കെ കെ രത്‌നാകരൻ എന്നിവർ സംസാരിച്ചു.








0 comments