print edition ഇഡി വ്യാജരേഖയിൽ പണംതട്ടൽ; ഉന്നതബന്ധം അന്വേഷിക്കേണ്ടെന്ന്

കൊച്ചി : ഇഡിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്ത് പണംതട്ടാൻ ശ്രമിച്ച കേസ്, ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്നായതോടെ ഒതുക്കാൻ ശ്രമം. രാജേന്ദ്രന് വ്യാജരേഖ നൽകിയ കൂട്ടുപ്രതിയെമാത്രം പിടികൂടി അന്വേഷണം അവസാനിപ്പിക്കാമെന്നാണ് നിർദേശം.
വ്യാജ ഇഡി നോട്ടീസുകൾ നിർമിച്ചുനൽകിയ നൽകിയ കൂട്ടുപ്രതിഎം ടി ജിജിത്തിനായി എറണാകുളം റൂറൽ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ബംഗളൂരു പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാജേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി വിജിലൻസ് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള റിപ്പോർട്ട് വിജിലൻസ് എറണാകുളം യൂണിറ്റ്, വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് കൈമാറിയിട്ടില്ല.
വ്യാജ ഇഡി നോട്ടീസുകൾ പ്രചരിക്കുന്നതായി ഒരുവർഷംമുമ്പ് അറിയിപ്പ് ലഭിച്ചിട്ടും ഇഡി കേസെടുക്കാത്തത് യുഡിഎഫ് നേതാക്കളെ രക്ഷിക്കാനാണെന്നും ആക്ഷേപമുയരുന്നു.രാജേന്ദ്രൻ വെള്ളപ്പാലത്തുമായി ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്‌ച ബംഗളൂരുവിൽ തെളിവെടുത്തു. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം ശേഖരിച്ചു. രാജേന്ദ്രനും ജിജിത്തും പരിചയത്തിലായ ഡൽഹിയിലും തെളിവെടുപ്പുണ്ടാകും.








0 comments