Deshabhimani

പ്രദീപ് പി തേവന്നൂർ ഹാക്കത്തൺ സമാപിച്ചു

Hackathon

പ്രദീപ് പി തേവന്നൂർ ഹാക്കത്തൺ മത്സരത്തിൽ സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ച തൃക്കാക്കര കാർഡിനൽ ഹയർസെക്കൻഡറി സ്‌കൂൾവിദ്യാർഥികളായ എം ടി സൗരഭ്, എസ് വിശാൽ കൃഷ്‌ണ, സെയിൻ ജോൺ ജിജോ, 
മുഹമ്മദ് റഫീദ് എന്നിവരടങ്ങുന്ന ടീം ക്യാഷ് അവാർഡുമായി

വെബ് ഡെസ്ക്

Published on Nov 19, 2026, 01:01 AM | 1 min read

അങ്കമാലി


പന്ത്രണ്ടാമത് പ്രദീപ് പി തേവന്നൂർ ഹാക്കത്തൺ മത്സരം കറുകുറ്റി എസ്‌സിഎംഎസ് എൻജിനീയറിങ് കോളേജിൽ സമാപിച്ചു. മത്സരങ്ങളിൽ പോളിടെക്നിക് കോളേജ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പൊള്ളാച്ചി നാച്ചിമുത്തു പോളിടെക്നിക് കോളേജിനും മൂന്നാംസ്ഥാനം കളമശേരി ഗവ. പോളിടെക്നിക് കോളേജിനും ലഭിച്ചു.


സ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിനും രണ്ടാംസ്ഥാനം തേവക്കൽ വിദ്യോദയ സ്കൂളിനും മൂന്നാംസ്ഥാനം പാലിശേരി ഗവ. സ്കൂളിനും ലഭിച്ചു. ഒരുലക്ഷം, 50,000, 25,000 രൂപ വീതമുള്ള ക്യാഷ് പ്രൈസും പ്രശംസിപത്രവും ഫലകവുമാണ് സമ്മാനങ്ങൾ. ഡയറക്ടർ പ്രതീക് നായർ വിജയികളെ പ്രഖ്യാപിച്ചു.


സമാപന സമ്മേളനം എസ്‌സിഎംഎസ് ഗ്രൂപ്പ് വൈസ് ചെയർപേഴ്‌സൺ ഡോ. രാധ തേവന്നൂർ ഉദ്ഘാടനം ചെയ്തു. കുസാറ്റ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ്‌ സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ് മുഖ്യാതിഥിയും കാൽപൈൻ ഗ്രൂപ്പ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിജോ ജി ജോൺ വിശിഷ്ടാതിഥിയുമായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെൻസൻ ജോസഫ്, എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് പി തേവന്നൂർ, ഗ്രൂപ്പ് ഡയറക്ടർ ഡോ. പ്രവീൺസാൽ, പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. കെ ദീപ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ind Nz

04

print edition ഇനിയാണ്‌ ‘ടെസ്‌റ്റ്‌ ’; ഇന്ത്യ - ന്യൂസിലൻഡ്‌ ഒന്നാം ടെസ്‌റ്റ്‌ ഇന്നുമുതൽ
Pakshippani

05

print edition പക്ഷിപ്പനി; 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു
deshabhimani section

Recommended

Deshabhimani
Home