Deshabhimani

പികെഎസ് സംഘടിപ്പിച്ച ഒരുമയുടെ പൂരം ആവേശമായി

'Festival of Unity 2026'

പികെഎസ് പുത്തൻവേലിക്കര വില്ലേജ് കമ്മിറ്റി ഒരുക്കിയ ‘ഒരുമയുടെ പൂരം 2026’ ജില്ലാ സെക്രട്ടറി 
കെ കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 01:10 AM | 1 min read

പറവൂർ


പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി ക്ഷേമസമിതി പുത്തൻവേലിക്കര വില്ലേജ് കമ്മിറ്റി ഒരുക്കിയ "ഒരുമയുടെ പൂരം 2026' ആവേശകരമായി. അനുമോദനസമ്മേളനം പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി എ അജീസ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, എം കെ സുരേന്ദ്രൻ, പി വി അജിത്കുമാർ, എം എം കരുണാകരൻ, സി എ സജീവ്, വി ടി സലീഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ, കലാ, കായിക, സാംസ്കാരികരംഗങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു. വിനോദ് നെല്ലായി, സുജീഷ് വെള്ളാനി, ശ്രീകുമാർ പൂപ്പത്തി, സ്മിത്ത് ശ്രേഷ്ഠ എന്നിവരുടെ ഓണക്കളിപ്പാട്ടും വനിതകളുടെ കൈകൊട്ടിക്കളിയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ind Nz

03

print edition ഇനിയാണ്‌ ‘ടെസ്‌റ്റ്‌ ’; ഇന്ത്യ - ന്യൂസിലൻഡ്‌ ഒന്നാം ടെസ്‌റ്റ്‌ ഇന്നുമുതൽ
Pakshippani

04

print edition പക്ഷിപ്പനി; 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു
deshabhimani section

Recommended

Deshabhimani
Home