Deshabhimani

ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ നവീകരണം

കോൺക്രീറ്റ്‌ റോഡിൽ വിള്ളൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 19, 2026, 01:11 AM | 1 min read

ആലപ്പുഴ

ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നടത്തിയ നിർമാണങ്ങളുടെ പേരിൽ പരാതി ഉയരുന്നു. വടക്കുഭാഗത്തുനിന്ന്‌ സ്‌റ്റേഷനിലേക്ക്‌ നിർമിച്ച കോൺക്രീറ്റ്‌ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടു. ഇത്‌ ചർച്ചയായതിനെ തുടർന്ന്‌ അടയ്‌ക്കാനുള്ള ജോലികൾ ബുധനാഴ്‌ച ആരംഭിച്ചു. ഫുട്‌ ഓവർ ബ്രിഡ്‌ജിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായെങ്കിലും എസ്‌കലേറ്റർ വച്ചിട്ടില്ല. ലിഫ്‌റ്റിന്റെ ജോലികളും തുടങ്ങിയിട്ടില്ല.ജൂണിൽ തുടങ്ങിയ റോഡ്‌ കോൺക്രീറ്റിങ്‌ 45 ദിവസം കൊണ്ട്‌ പൂർത്തിയാക്കുമെന്നാണ്‌ അന്ന്‌ സ്‌റ്റേഷൻ സന്ദർശിച്ച കെ സി വേണുഗോപാൽ എം പി പ്രഖ്യാപിച്ചത്‌. എന്നാൽ മൂന്നുമാസമെടുത്തിട്ടും തീർന്നില്ല. നിശ്‌ചയിച്ചതിനേക്കാളും വളരെ വൈകിയാണ്‌ തുറന്നത്‌. ജോലികൾ കാര്യക്ഷമമായി നിർവഹിച്ചിട്ടില്ലെന്ന്‌ പരാതി ഉയർന്നിരുന്നു. സ്റ്റേഷനിലേക്കുള്ള റോഡ് പണികളും അടച്ചിടലും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. തെക്കുഭാഗത്തെ ഇടുങ്ങിയ വഴിയിലൂടെയാണ്‌ യാത്രക്കാർ സ്റ്റേഷനിലേക്ക് എത്തിയിരുന്നത്‌. അമൃത ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആറുമാസം കൊണ്ട്‌ നവീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സ്‌റ്റേഷൻ നവീകരണം മൂന്നു വർഷമെടുത്തിട്ടും തീർക്കാനായിട്ടില്ല. 2023 അവസാനം ആരംഭിച്ച സ്‌റ്റേഷൻ നവീകരണ ജോലികൾ ഇതുവരെ നിശ്‌ചയിച്ച വേഗത്തിൽ മുന്നേറിയിട്ടില്ലെന്ന്‌ റെയിൽവേ ജീവനക്കാർ പറയുന്നു. കരാറുകാരും റെയിൽവേയും തമ്മിൽ ഇടയുന്നത്‌ പതിവായതോടെ പലപ്പോഴും ജോലികൾ മാസങ്ങളോളം നിലച്ചു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ അവലോകന യോഗത്തിലും ആലപ്പുഴ സ്‌റ്റേഷൻ നവീകരണം വൈകുന്നത്‌ ചർച്ചയായി. തുടർന്ന്‌ മേൽനോട്ടത്തിന്‌ പ്രത്യേകം ചുമതല നൽകിയെങ്കിലും ജോലികൾക്ക്‌ വേഗമേറിയില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ind Nz

04

print edition ഇനിയാണ്‌ ‘ടെസ്‌റ്റ്‌ ’; ഇന്ത്യ - ന്യൂസിലൻഡ്‌ ഒന്നാം ടെസ്‌റ്റ്‌ ഇന്നുമുതൽ
Pakshippani

05

print edition പക്ഷിപ്പനി; 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു
deshabhimani section

Recommended

Deshabhimani
Home