Deshabhimani

മലയാളി എൻജിനിയർക്ക് 
ജർമന്‍ ഗവേഷണ പുരസ്‌കാരം

ജസ്റ്റിൻ ജോസ് പുരസ്കാരവുമായി

ജസ്റ്റിൻ ജോസ് പുരസ്കാരവുമായി

വെബ് ഡെസ്ക്

Published on Nov 19, 2026, 01:13 AM | 1 min read

മാവേലിക്കര

വ്യവസായ മേഖലയിലെ എൻജിനിയറിങ് ജോലികൾ നിർമിതബുദ്ധിയുടെ സഹായത്തോടെ എളുപ്പമാക്കുന്ന സംവിധാനം വികസിപ്പിച്ച മലയാളി യുവാവിന് ജർമന്‍ ഗവേഷണ പുരസ്‌കാരം. മാവേലിക്കര തട്ടാരമ്പലം അവരപ്പാട്ട് എ പി ജോസിന്റെയും അന്നമ്മയുടെയും മകൻ ജെസ്‌റ്റിൻ ജോസിനാണ് മാഗ്ഡെബർഗ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എച്ച്കെ മാഗ്‌ഡെബർഗ്) 2026-ലെ ഗവേഷണ പുരസ്‌കാരം ലഭിച്ചത്. ഓട്ടോ വോൺ ഗെറിക്കെ സർവകലാശാലയിൽനിന്ന് ഈപുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജെസ്‌റ്റിൻ വികസിപ്പിച്ച പുതിയ സംവിധാനം "പ്ലാന്റ് ഫ്ലോ എഐ’ ആണ് അംഗീകാരം നേടിയത്. കമ്പനികളിൽ വിൽപ്പനമുതൽ ഉൽപ്പാദനംവരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ എൻജിനിയറിങ് ചിത്രങ്ങളും സാങ്കേതിക രേഖകളും തയ്യാറാക്കാൻ സംവിധാനത്തിനാകും. ഒരേ വിവരങ്ങൾ പലതവണ തയ്യാറാക്കേണ്ടിവരുന്ന ജോലി ഇതിലൂടെ കുറയ്‌ക്കാം. കമ്പനികൾ നിലവില്‍ ഉപയോഗിക്കുന്ന എൻജിനിയറിങ് സോഫ്റ്റ്‌വെയറുകളോടൊപ്പം പ്രവർത്തിപ്പിക്കാം. ഭാവിയിൽ ചില സോഫ്റ്റ്‌വെയറുകൾക്ക് പകരമായി പ്ലാന്റ് ഫ്ലോ എഐ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജെസ്‌റ്റിൻ. നിരവധി പരാജയങ്ങളും തിരിച്ചടികളും നേരിട്ടെങ്കിലും ജെസ്‌റ്റിൻ ശ്രമം ഉപേക്ഷിച്ചില്ല. അടുത്തിടെ സർക്കാരിന് പരിഗണിക്കാവുന്ന പുതിയ ആശയങ്ങളും പ്രവർത്തനപദ്ധതികളും ഉൾപ്പെടുത്തി സാങ്കേതിക–സാമ്പത്തിക വികസനത്തിനുള്ള നിർദേശരേഖകൾ തയ്യാറാക്കി സമർപ്പിച്ചു. വ്യവസായങ്ങൾക്ക് പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾക്കാണ് മാഗ്ഡെബർഗ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഐഎച്ച്കെ പുരസ്‌കാരം നൽകുന്നത്. 2000 യൂറോ (2 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഓരോ പുരസ്‌കാര തുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Cochin DB

01

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

02

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

03

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
VD Satheeshan

04

print edition അരക്കൊല്ലം കേരളം അരക്കില്ലം
Kusat

05

print edition കുസാറ്റ്‌ സെന്റർ മേധാവികളെ മാറ്റി:
പകരക്കാർ യോഗ്യത കുറഞ്ഞവർ
deshabhimani section

Recommended

Deshabhimani
Home