Deshabhimani

print edition കുസാറ്റ്‌ സെന്റർ മേധാവികളെ മാറ്റി:
പകരക്കാർ യോഗ്യത കുറഞ്ഞവർ

Kusat
വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

കളമശേരി : ലോകത്തിന്റെ വിവിധ കോണുകളിൽ കൊച്ചി സർവകലാശാലയുടെ യശസ്സ് വ്യാപിപ്പിച്ച വിവിധ സെന്ററുകളുടെ ഡയറക്ടർമാരെ വൈസ് ചാൻസലറും സിൻഡിക്കറ്റും ചേർന്ന് വെട്ടിനിരത്തി. പകരം നിയമനം ലഭിച്ചവരാകട്ടെ കുറഞ്ഞ യോഗ്യതയുള്ള യുഡിഎഫ് അനുകൂലികളും. ഡിപ്പാർട്‌മെന്റ്‌ പദവിയുള്ള, ജലജീവി ആരോഗ്യത്തിനുള്ള നാഷണൽ സെന്റർ ഡയറക്ടറുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. ​എട്ട് സെന്ററുകളുടെ മേധാവിയെയാണ് സിൻഡിക്കറ്റ് തീരുമാനമനുസരിച്ച് മാറ്റിയത്.


മികവിന്റെ കേന്ദ്രമായ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ മേധാവി ഡോ. ബേബി ചക്രപാണി മേഖലയിലെ പ്രമുഖനും അൽഷിമേഴ്സ്, പാർക്കിൻസൺ രോഗം തുടങ്ങി നിരവധി ഗവേഷണ പ്രോജക്ടുകളുടെ കർത്താവുമാണ്. പകരം നിയമനം ലഭിച്ചയാൾക്ക് ന്യൂറൊ സയൻസ് ഗവേഷണവുമായി ബന്ധമില്ല.​ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് ഡയറക്ടറായിരുന്ന പ്രൊഫസർ വത്സമ്മ ജോസഫിനെ മാറ്റി പിഎച്ച്ഡി ബിരുദംപോലുമില്ലാത്ത അസി. പ്രൊഫസറെയാണ്‌ നിയമിച്ചത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.


അഡ്വാൻസ്ഡ് മെറ്റീരിയൽ സെന്റർ മേധാവി പദവിയിൽനിന്ന് അസോസിയറ്റ് പ്രൊഫസറെ മാറ്റി പകരം നിയമിച്ചത് അസിസ്റ്റന്റ്‌ പ്രൊഫസറെയാണ്. ​സർവകലാശാലയിൽ സൗജന്യമായി പ്രവർത്തിച്ചുവന്ന എമെരിറ്റസ് പ്രൊഫസർമാരെ നേരത്തേ കൂട്ടത്തോടെ നീക്കിയിരുന്നു. തുടർന്നാണ് സർവകലാശാലയ്‌ക്ക് അന്താരാഷ്‌ട്ര ഗവേഷണ പദ്ധതികൾ നേടിത്തരുന്ന സെന്ററുകളുടെ മേധാവികളെ കൂട്ടത്തോടെ വെട്ടിയത്. പരീക്ഷാ കൺട്രോളർ, അഡ്മിഷൻസ് ഡയറക്ടർ, സിഐആർഎം ഡയറക്ടർ തുടങ്ങിയ സുപ്രധാന തസ്തികകളിലും സീനിയർ പ്രൊഫസർമാരെ മാറ്റി ജൂനിയർ അധ്യാപകരെ നിയമിച്ചു.​....


അക്കാദമിക രംഗം തകർക്കുന്ന പരിഷ്കാരങ്ങളിൽനിന്ന് പിൻമാറണം: സിയുടിഎ


അക്കാദമിക നിലവാരത്തെ അട്ടിമറിക്കുന്ന പരിഷ്കാരങ്ങളിൽനിന്ന് സിൻഡിക്കറ്റും അധികാരികളും പിൻമാറണമെന്ന് കൊച്ചിൻ യുണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സുപ്രധാന തസ്തികകളിൽനിന്ന് സീനിയർ പ്രൊഫസർമാരെ മാറ്റി ജൂനിയർ അധ്യാപകരെ നിയമിച്ചത് ആശങ്കയുണ്ടാക്കുന്നു.​


അധ്യാപകർക്ക് അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നതും കാലാവധി തീരുംമുന്പ്‌ എമെരിറ്റസ് പ്രൊഫസർഷിപ്പുകൾ കൂട്ടത്തോടെ റദ്ദാക്കി മുതിർന്ന അക്കാദമിക് വിദഗ്ധരെ ഭരണനേതൃത്വം അപമാനിക്കുന്ന നടപടിയും പ്രതിഭകൾ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ചേക്കാറാൻ ഇടയാക്കുമെന്നും സെക്രട്ടറി ഡോ. അരുൺ ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

01

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

05

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
VD Satheeshan

06

print edition അരക്കൊല്ലം കേരളം അരക്കില്ലം
deshabhimani section

Recommended

Deshabhimani
Home