print edition ജലഭവനുമുന്നിൽ ജീവനക്കാരുടെ ധർണ

ജലഭവനുമുന്നിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ധർണ സിഐടിയു സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജലഭവനുമുന്നിൽ ധർണ സംഘടിപ്പിച്ചു. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, കരാർ തൊഴിലാളികളെ രാഷ്ട്രീയപരമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, ആനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം.
സിഐടിയു സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഒ ആർ ഷാജി അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് പി കരുണാകരൻ, കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജെ എസ് ഷിജുഖാൻ, എൻജിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ, എൽ മിനിമോൾ, ജി ആർ ഹേമന്ത്, എം ആർ പ്രവീൺ കുമാർ, എം ആർ മനുഷ്, വിമൽ, എസ് രഞ്ജീവ്, പി എസ് അജയകുമാർ, ജയഗോപാൽ, പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വത്സപ്പൻ നായർ എന്നിവർ സംസാരിച്ചു.








0 comments