സമീപത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു
മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ സുരക്ഷ ശക്തമാക്കി

പിറവം എംഎസ്എം ഐടിഐക്ക് സംസ്ഥാന അംഗീകാരം മന്ത്രി റോജി എം ജോൺ കൈമാറുന്നു
മട്ടാഞ്ചേരി
സുരക്ഷാഭീഷണിയെ തുടർന്ന് മട്ടാഞ്ചേരി പരദേശി സിനഗോഗിൽ സുരക്ഷ ശക്തമാക്കി. ജൂതപ്പള്ളിയും പരിസരവും കാമറാ നിരീക്ഷണത്തിലാക്കി. കേന്ദ്ര ഇന്റലിജൻസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി. ജ്യൂ ടൗൺ റോഡിൽ മട്ടാഞ്ചേരി ജെട്ടി മുതൽ എ ബി സലേം റോഡ് വരെ രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ വാഹനഗതാഗതവും പാർക്കിങ്ങും നിരോധിച്ചു.
അത്യാവശ്യ വാഹനങ്ങൾക്ക് പൊലീസിന്റെ അനുമതിയോടെമാത്രമേ പ്രവേശനമുള്ളൂ. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി. ചിത്രീകരണത്തിനും നിയന്ത്രണമേർപ്പെടുത്തി. സഞ്ചാരികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണമില്ലെന്ന് എസിപി കെ അജിത്കുമാർ അറിയിച്ചു. അതേസമയം, പ്രധാന റോഡിലെ ഗതാഗത നിരോധനം പ്രദേശവാസികൾക്കും ഓട്ടോത്തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.








0 comments