കെ എം അബ്ദുൽ ഖാദർ ചരമവാർഷിക ദിനം

കെ എം അബ്ദുൽ ഖാദർ അനുസ്മരണം സിപിഐ എം വലപ്പാട് ലോക്കൽ സെക്രട്ടറി വി ആർ ബാബു ഉദ്ഘാടനം ചെയ്യുന്നു
വലപ്പാട്
സിപിഐ എം വലപ്പാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കെ എം അബ്ദുൽ ഖാദർ ചരമവാർഷിക ദിനം ആചരിച്ചു. വലപ്പാട് മീൻ ചന്തയിൽ സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ ലോക്കൽ സെക്രട്ടറി വി ആർ ബാബു പതാക ഉയർത്തി. ഷൈലജ ജയലാൽ അധ്യക്ഷയായി.പി കെ മോഹനൻ, ടി വി സുരേന്ദ്രൻ, കെ കെ രമേഷ്, ഷാനി ഉണ്ണിക്കൃഷ്ണൻ, ഇ പി അജയഘോഷ്, അശോകൻ പാലിശേരി എന്നിവർ സംസാരിച്ചു. എടമുട്ടം സിപിഐ എം എടമുട്ടം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കെ എം അബ്ദുൽ ഖാദർ ദിനം ആചരിച്ചു. ഏരിയ കമ്മിറ്റി അംഗം പി എസ് ഷജിത്ത് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി കെ ബേബി അധ്യക്ഷയായി. കെ എം അബ്ദുൾ മജീദ്, സുധീർ കോലാന്ത്ര എന്നിവർ സംസാരിച്ചു.









0 comments