കാവാരികുളം കണ്ടൻ കുമാരൻ അനുസ്മരണ സെമിനാർ

പികെഎസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കാവാരികുളം കണ്ടൻ കുമാരൻ അനുസ്മരണം പട്ടികജാതി കമീഷൻ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാവാരികുളം കണ്ടൻ കുമാരൻ അനുസ്മരണ സെമിനാർ നടത്തി. പട്ടികജാതി കമീഷൻ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശനൻ അധ്യക്ഷനായി. ഡോ.പി കെ പോക്കർ മുഖ്യപ്രഭാഷണം നടത്തി. ഇ സി സുരേഷ്, എം കെ പ്രമോദ്, പി കെ ശിവരാമൻ, അഡ്വ. ബിജു എസ് ചിറയത്ത്, കെ വി രാജേഷ്, എൻ വി സന്തോഷ്, സി എസ് സംഗീത്, സി ഗോപദാസ്, എം വി സുജാത എന്നിവർ സംസാരിച്ചു.









0 comments