റേഷൻകടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ തലക്കോട് പുത്തൻകുരിശിൽ റേഷൻകടയിലേക്ക് കാർ ഇടിച്ചുകയറിയ നിലയിൽ
കവളങ്ങാട്
റേഷൻകടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ തലക്കോട് പുത്തൻകുരിശിൽ ഞായർ രാവിലെ ആറിനാണ് അപകടം. കണ്ണൂരിൽനിന്ന് മൂന്നാറിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയുടെ മുന്നിൽ പത്രം വായിച്ചുനിൽക്കുകയായിരുന്ന റേഷൻകടയുടമ പുത്തൻകുരിശ് പട്ടരുമഠം സ്‌കറിയ എബ്രഹാമിന് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പരിക്കേറ്റയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാർയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.









0 comments