Deshabhimani

ഏഴുപേർക്ക് പരിക്ക്

കക്കാടംപൊയിലിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു

s

കക്കാടംപൊയിലിലെ വാഹനാപകടത്തിൽ പരിക്കേറ്റവരെ മണാശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Oct 26, 2026, 01:33 AM | 1 min read

മുക്കം

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ പീടികപ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഓപ്പൺ ജീപ്പ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് വാട്ടർ ടാങ്കിനുസമീപം അണ്ടത്തോടത്ത് സായന്ത് (23)ആണ് മരിച്ചത്. ഞായർ രാത്രി എട്ടോടെയായിരുന്നു അപകടം. എട്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷറഫ്, സായന്ത്, അമിത് എന്നിവരെ മണാശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

അപകടസാധ്യതയേറിയ ഇറക്കവും കൊടുംവളവുമുള്ള പീടികപ്പാറ ഭാഗത്താണ് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപവാസികളും എല്ലാവരെയും ആശുപത്രിയിലെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home