Deshabhimani

പുത്തനറിവുകൾ നുക‍ർന്ന്

s

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026 ജില്ലാതല മത്സരങ്ങള്‍ ഫറോക്ക് ഗവ. ഗണപത് വിഎച്ച്എസ്എസില്‍ പി എ മുഹമ്മദ് റിയാസ് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖിക

Published on Oct 26, 2026, 01:48 AM | 1 min read

ഫറോക്ക്

വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശത്തിൽ പുതിയ താരകങ്ങളെ സമ്മാനിച്ച് ദേശാഭിമാനി അക്ഷരമുറ്റം. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15ാം പതിപ്പ് അറിവുത്സവത്തിന്റെ വിസ്മയ ലോകമായി മാറി. അറിവ് നേടിയും പങ്കുവച്ചും 17 ഉപജില്ലകളിൽനിന്നായി 150ൽപ്പരം വിദ്യാര്‍ഥികളാണ്‌ അക്ഷരമുറ്റത്ത് മാറ്റുരച്ചത്‌. ജില്ലാതല മത്സരം ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സൺ സി ചന്ദ്രിക അധ്യക്ഷയായി. എംഇഎസ്‌ പ്രസിഡന്റ് പി എ ഫസൽ ഗഫൂർ മുഖ്യാതിഥിയായി. ആണവ ശാസ്ത്രജ്ഞൻ ഡോ. കെ പി സന്തോഷ്, കോര്‍പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്സൺ സി സന്ദേശ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്-മിജ, ജില്ലാ സെക്രട്ടറി ആര്‍ എം രാജൻ, കൗൺസിലര്‍ പ്രകാശ് കറുത്തേടത്ത്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ പി സുരേശൻ, അക്ഷരമുറ്റം കോഴിക്കോട് യൂണിറ്റ് കോ–ഓർഡിനേറ്റർ എ റിദീഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാൻ ടി രാധാഗോപി സ്വാഗതവും കൺവീനര്‍ സി ഷിജു നന്ദിയും പറഞ്ഞു. സമാപന സമ്മേളനം യുപിഎസ്-സി റാങ്ക് ഹോൾഡറും പ്രഭാഷകനുമായ സിദ്ധാര്‍ഥ് എം ജോയ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. യഥാക്രമം 10,000, 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. പ്രസംഗ മത്സര വിജയികൾക്ക് 5000, 30---00 രൂപ വീതമാണ് സമ്മാനം. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ അധ്യക്ഷനായി. കോര്‍പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സൺ കെ രാജീവ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാര്‍, ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാൻ എം സമീഷ് സ്വാഗതവും കൺവീനര്‍ മനാഫ് താഴത്ത് നന്ദിയും പറഞ്ഞു. മത്സരാര്‍ഥികൾക്ക് മധുരം നൽകിയായിരുന്നു സംഘാടക സമിതി വരവേറ്റത്. ആവേശഭരിതമായ മത്സരക്കാഴ്ചകൾക്കൊടുവിൽ ഉച്ചഭക്ഷണം ഒരുമിച്ച് കഴിച്ചാണ് കുട്ടിക്കുരുന്നുകൾ പിരിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home