പുതിയ ജീവിതത്തിൽ പുതിയ ടൂളുകൾ

ശാസ്‌ത്ര പാർലമെന്റിൽ ടെക്‌ജെൻഷ്യ സോഫ്‌ട്‌വെയർ ടെക്‌നോളജീസ് സിഇഒ ജോയി സെബാസ്‌റ്റ്യൻ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 26, 2026, 01:06 AM | 1 min read
ചങ്ങനാശേരി
മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്ന കാലത്ത് അറിവിന്റെ വിജ്ഞാന ലോകം തുറന്ന് ശാസ്‌ത്ര പാർലമെന്റ്. അക്ഷരമുറ്റം ജില്ലാമത്സരത്തിന്റെ ഭാഗമായി ‘നിർമിത ബുദ്ധിയും സാമൂഹിക പുരോഗതിയും’ വിഷയത്തിലുള്ള ശാസ്‌ത്ര പാർലമെന്റ് ടെക്‌ജെൻഷ്യ സോഫ്‌ട്‌വെയർ ടെക്‌നോളജീസ് സിഇഒ ജോയി സെബാസ്‌റ്റ്യൻ നയിച്ചു. തെരഞ്ഞെടുത്ത നൂറോളം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്തു. രക്ഷിതാകൾക്കും സംവദിക്കാൻ അവസരമുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക ജീവിതത്തിൽ പ്രയോഗിക്കാനുള്ള പുതിയ ടൂളുകളും സമ്മാനിച്ചു. മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഉപകരണങ്ങളും റോബോട്ടുകളും ലോകത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന കാലമാണ് വരുന്നത്. ഓരോ ദിവസവും പുതിയ ടൂളുകൾ പുറത്തുവരുന്നു. സാന്പാർ ഉണ്ടാക്കാനും ദേവരാജൻ മാഷിന്റേതുപോലുള്ള പാട്ടുണ്ടാക്കാനും സെൽഫിയെടുത്താൽ വരാനിരിക്കുന്ന രോഗങ്ങളെക്കുറിച്ച് അറിയാനും കഴിയും വിധമുള്ള ഉപകരണങ്ങളാണ് വിപണിയിലെത്തുന്നത്. എഐ സാധ്യതകൾക്കൊപ്പം തൊഴിൽരംഗത്തുൾപ്പെടെ വലിയ വെല്ലുവിളികളും സൃഷ്‌ടിക്കും.









0 comments