അറിവിന്റെ ശൃംഖലയിലേക്ക് എത്തിക്കുന്നു: അജു കെ നാരായണൻ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ജില്ലാ മത്സരം തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോ. അജു കെ നാരായണൻ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖിക
ചങ്ങനാശേരി
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് അറിവിന്റെ ശൃംഖലയിലേക്ക് കുട്ടികളെ എത്തിക്കുന്നുവെന്ന് എംജി സർവകലാശാല പ്രൊഫ. അജു കെ നാരായണൻ. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിരവധി പത്രങ്ങളുണ്ട്. അവ എല്ലാം തന്നെ വർത്തമാനകാലത്തോട് സംവദിക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിലേക്ക് കുഞ്ഞുങ്ങളെ വാർത്തെടുക്കാനുള്ള ബോധ്യവും ശ്രമവുമാണ് വർഷങ്ങളായി ദേശാഭിമാനി നടത്തുന്നത്. വിജ്ഞാനമാണ് ലോകത്തെ മാറ്റുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിമൂലം 100 വർഷം മുമ്പ് കേരളത്തിൽ ഇങ്ങനെയൊരു കൂടിയിരിപ്പ് സാധ്യമായിരുന്നില്ല. ആ വ്യവസ്ഥിതി തെറ്റാണെന്ന് മനസിലാക്കിയാണ് ആധുനിക കേരളത്തിൽ നാം എത്തിനിൽക്കുന്നത്. എന്നാൽ, ഇൗ കാലഘട്ടത്തിലും ചില രാഷ്‌ട്രീയ മത ശക്തികൾ നാം വിഭിന്നരാണെന്ന് പറയാൻ ശ്രമിക്കുന്നു. എല്ലാവരും ഒന്നാണെന്നുള്ള ബോധം ഉണ്ടാകണം. വിജ്ഞാനത്തിന് പരിധിയോ പരിമിതിയോ ഇല്ല. പുതിയകാലത്തെ മൂലധനമാണ് വിജ്ഞാനം. പാഠഭാഗങ്ങൾക്കപ്പുറത്തുള്ള വിജ്ഞാനം കൂടി മനസിലാക്കുമ്പോഴെ യഥാർഥ വിദ്യാർഥികളായി തീരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.









0 comments