യെച്ചൂരിയുടെ സ്‌മരണ പുതുക്കി ജില്ല

സീതാറാം യെച്ചൂരി ദിനത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പതാക ഉയർത്തുന്നു
തൃശൂർ
ഇന്ത്യയിലെ ജനാധിപത്യാവകാശ പോരാട്ടങ്ങളുടെ നായകനും സിപിഐ എം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയുടെ സ്‌മരണ പുതുക്കി ജില്ല. യെച്ചൂരിയുടെ രണ്ടാം ചരമവാർഷിക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. ശനിയാഴ്‌ച രാവിലെ സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടത്തി. പകൽ 3.30ന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്‌തു. അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ രാവിലെ 8.30ന് ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എരുമപ്പെട്ടി മങ്ങാട്ടും എം എം വർഗീസ് പാണഞ്ചേരിയിലും പതാകയുയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ഒല്ലൂരിലും കെ കെ രാമചന്ദ്രൻ കൊടകര ഏരിയ കമ്മിറ്റി ഓഫീസിലും സേവ്യർ ചിറ്റിലപ്പിള്ളി ഓട്ടുപാറ ഒന്നാംകല്ലിലും പി കെ ഡേവിസ് പൊയ്യയിലും പി കെ ഷാജൻ തൃശൂർ അരിയങ്ങാടിയിലും പി കെ ചന്ദ്രശേഖരൻ പൊക്ലായിയിലും ടി കെ വാസു സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിലും ടി വി ഹരിദാസ് പാവറട്ടിയിലും എം ബാലാജി പെരുമ്പിലാവിലും പതാക ഉയർത്തി. ദേശാഭിമാനി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നിതീഷ് നാരായണൻ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.









0 comments