print edition സർക്കാരിന് തിരിച്ചടി: ഫാർമസി കൗൺസിൽ അംഗങ്ങളെ പിരിച്ചുവിട്ടതിന് സ്റ്റേ

തിരുവനന്തപുരം : സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങളെ നിയമവിരുദ്ധമായി പുറത്താക്കിയ ആരോഗ്യവകുപ്പ് ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. തുടർനടപടികളും കോടതി താൽക്കാലികമായി തടഞ്ഞു. ഉത്തരവിനെതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ഇൗ മാസം നാലിനാണ് നാമനിർദേശംചെയ്ത അഞ്ച് അംഗങ്ങളെ കാലാവധി തീരുംമുമ്പേ നോട്ടീസുപോലും നൽകാതെ പുറത്താക്കിയത്. പുതിയ അംഗങ്ങളെ നാമനിർദേശംചെയ്ത ഉത്തരവിൽമാത്രമാണ് നിലവിലുള്ളവർ ഓഫീസ് ഒഴിയണമെന്ന് അറിയിച്ചത്. ഫാർമസി കൗൺസിലിനെയോ അംഗങ്ങളെയോ അറിയിക്കാതെയായിരുന്നു നടപടി. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്ന് വ്യക്തമാക്കിയ കോടതി തുടർവാദം നവംബർ ആറി-ലേക്ക് മാറ്റി.









0 comments