ad
Deshabhimani

സഹോദയ അത്‌ലറ്റിക് മീറ്റ്: 
ബിവിബി വിദ്യാമന്ദിർ ചാമ്പ്യൻമാർ

സഹോദയ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ എരവിമംഗലം ബിവിബി വിദ്യാമന്ദിർ ടീം

സഹോദയ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ എരവിമംഗലം ബിവിബി വിദ്യാമന്ദിർ ടീം

വെബ് ഡെസ്ക്

Published on Sep 13, 2026, 12:23 AM | 1 min read

കുന്നംകുളം ​

മൂന്ന് ദിവസങ്ങളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടന്ന തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് അത്‌ലറ്റിക് മീറ്റിൽ എരവിമംഗലം ബിവിബി വിദ്യാമന്ദിർ ഓവറോൾ ചാമ്പ്യർ. 165 പോയിന്റ്‌ നേടിയാണ് ബിവിബി വിദ്യാമന്ദിർ കിരീടം ചൂടിയത്. 140 പോയിന്റ് നേടിയ പോട്ടൂർ കെഎംബി വിദ്യാമന്ദിർ രണ്ടാം സ്ഥാനവും 130 പോയിന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി. ​അത്‌ലറ്റിക് മീറ്റിന്റെ സമാപന സമ്മേളനം കുന്നംകുളം എസിപി സാജു കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. സഹോദയ വേദി ഡെപ്യൂട്ടി കൺവീനറും ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഷാനു ജോഫി, എം ബിനി, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. കെ എസ് ഹരിദയാൽ, ഫാ. സെൽജോ വെളിയന്നൂക്കാരൻ, ഫാ. ഡോ. ജോസ് താണിക്കൽ, പി ടി ശ്രീനേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home