ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കണം

ആലപ്പുഴ
ബിഎസ്എൻഎൽ ഉടൻ 5ജി സർവീസ് ആരംഭിക്കണമെന്നും തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്നും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പിവിസി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ആലപ്പുഴ കാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ഡി ഗീതമ്മ അധ്യക്ഷയായി. എൻസിസിപി ജനറൽ സെക്രട്ടറി കെ ജി ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, വി കൃഷ്ണകുമാർ , കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അൻചിത്, എ ആർ റെയ്നോൾഡ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി ആർ ഷാജിമോൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന സെകട്ടറി അജിത്ശങ്കർ ഉദ്ഘാടനംചെയ്തു. എം എസ് സുജാത, ജമലിയാമ്മ ജോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ് ശ്രീകുമാർ (പ്രസിഡന്റ്) പി ആർ ഷാജിമോൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സർവ്വീസിൽ നിന്ന് വിരമിച്ച ജി വേണുക്കുട്ടൻ, പി എൻ പ്രഭാകരൻ, ജെ തങ്കച്ചൻ, എം രാധാകൃഷ്ണകുറുപ്പ്, എ എസ് സണ്ണി എന്നിവർക്ക് യാത്രയയപ്പ് നൽകി.










0 comments