കെജിഒഎ ജില്ല കലാമേള
സിവിൽസ്റ്റേഷൻ ഏരിയ ജേതാക്കൾ

കെജിഒഎ ജില്ലാ കലാമേള ആലപ്പുഴ ജൻഡർ പാർക്കിൽ സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ
കെജിഒഎ ജില്ലാ കലാമേളയിൽ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയ ജേതാക്കള്‍. ചേർത്തല ഏരിയ രണ്ടാം സ്ഥാനം നേടി. അപർണ സെൻ കലാതിലകവും റോബിൻ തോമസ് കലാപ്രതിഭയുമായി. ജൻഡർ പാർക്കിൽ നടന്ന കലാമേള സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ദേവരാജ് പി കർത്ത അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി കെ ഷിബു, ജില്ലാ സെക്രട്ടറി റെനി സെബാസ്റ്റ്യൻ, വെനീസിയം കൺവീനർ എ സ്വരൂപ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് രാജലക്ഷ്‍മി, കെ സീന എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വി ജി രഘുനാഥൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി കെ ഷിബു സമ്മാനദാനം നടത്തി.










0 comments