ad
Deshabhimani

print edition സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ കുതിക്കുന്നു: കടം 30,561 കോടി

v d satheesan

വി ഡി സതീശൻ

avatar
ഒ വി സുരേഷ്‌

Published on Sep 13, 2026, 12:35 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ വൻതോതിൽ കുതിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ അഞ്ചാംമാസമായ ആഗസ്‌ത്‌ വരെ പൊതുവിപണിയിൽനിന്ന്‌ യുഡിഎഫ്‌ സർക്കാർ കടമെടുത്തത്‌ 30,561 കോടി രൂപ. അക്ക‍ൗണ്ടന്റ്‌ ജനറലിന്റെ ആഗസ്‌ത്‌ വരെയുള്ള കണക്കാണിത്‌. സെപ്‌തംബറിലെ 4000 കോടി ഇതിൽ ഉൾപ്പെട്ടിട്ടില്ല.


ഇതോടെ ആകെ കടം 34,561 കോടിയായി. ഡിസംബർവരെയുള്ള കടമെടുപ്പ്‌ പരിധി 32,464 കോടിയാണ്‌. ഇതിനൊപ്പം ഗ്യാരന്റി റിഡക്‌ഷൻ ഫണ്ടിന്റെ 25 ശതമാനമായ 750 കോടിയും വായ്‌പയെടുക്കാം. കഴിഞ്ഞ സാമ്പത്തികവർഷത്തെ സംസ്ഥാനത്തിന്റെ ജിഎസ്‌ഡിപിയുടെ മൂന്ന്‌ ശതമാനമാണ്‌ ഇ‍ൗ സാമ്പത്തികവർഷം പൊതുവിപണിയിൽനിന്ന്‌ കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുക. അതിനുസരിച്ച്‌ 56413.06 രൂപയാണ്‌ ഇ‍ൗ വർഷത്തെ പരിധി.


കടം കുറയ്‌ക്കും എന്നുപറഞ്ഞ വി ഡി സതീശൻ ധനവകുപ്പ്‌ കൈകാര്യം ചെയ്‌തതോടെ ഇ‍ൗ വർഷം ഡിസംബർവരെയുള്ള പരിധിയും കടക്കുകയാണ്‌. ആഗസ്‌തിൽ മാത്രം 5416 കോടി കടമെടുത്തു. 2026–27ൽ 56413 കോടിയാണ്‌ കടമെടുപ്പുപരിധി. അഞ്ചുമാസംകൊണ്ട്‌ ഇതിലെ 54.17ശതമാനവും എടുത്തുകഴിഞ്ഞു.എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേന്ദ്രം അനുവദിക്കുന്ന പരിധിയിലും താഴെയാണ്‌ കടമെടുത്തിരുന്നതെങ്കിലും സംസ്ഥാനം കടക്കെണിയിലാണ്‌ എന്നാണ്‌ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ പ്രചരിപ്പിച്ചത്‌.


ഇപ്പോൾ, മുഖ്യമന്ത്രിയായതിന്‌ പിന്നാലെ കടമെടുപ്പ്‌ പരിധി നാലര ശതമാനമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സതീശൻ കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ചു. എജിയുടെ കണക്കു പ്രകാരം ആഗസ്‌തിലെ നികുതിവരുമാനം 14,118.65 കോടിയാണ്‌. ഓണക്കാല വിപണിയാണ്‌ നികുതിവർധനയ്‌ക്ക്‌ കാരണം. നികുതിയിതര വരുമാനം 1425.11 കോടിയും. സബ്സിഡിയിൽ വലിയ വെട്ടിക്കുറവുമുണ്ടായി. കഴിഞ്ഞവർഷം ആഗസ്‌തിൽ 395.25 കോടി രൂപ സബ്‌സിഡി നൽകിയപ്പോൾ ഇ‍ൗ ആഗസ്‌തിൽ ഇത്‌ 245.35 കോടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home