ad
Deshabhimani

ഓർമകളിൽ നിറഞ്ഞ്‌ യെച്ചൂരി

സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകത്തിൽ സംസ്ഥാന കമ്മിറ്റി അംഗം 
എം എച്ച്‌ ഷാരിയർ പതാക ഉയർത്തുന്നു

സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകത്തിൽ സംസ്ഥാന കമ്മിറ്റി അംഗം 
എം എച്ച്‌ ഷാരിയർ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 12:44 AM | 1 min read

തിരുവനന്തപുരം / കൊല്ലം

സിപിഐ എം ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഓർമ പുതുക്കി നാട്‌. ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ശക്‌തനായ വക്‌താവായിരുന്ന നേതാവിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ സംസ്ഥാനമാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ അനുസ്‌മരണ പ്രഭാഷണങ്ങളും സെമിനാറും സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തു. ശനിയാഴ്‌ച ജില്ലാ ഏരിയ ലോക്കൽ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി. ബ്രാഞ്ച്‌ കേന്ദ്രത്തിലും പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച്‌ ഷാരിയർ പതാക ഉയർത്തി. ദേശാഭിമാനി കൊല്ലം യൂണിറ്റിലും സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ചു. സി സുരേഷ്‌കുമാർ പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home