ad
Deshabhimani

എംഎ കോളേജിൽ ‘ഇന്നെക്സാ 2026’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2026, 12:47 AM | 1 min read

കോതമംഗലം


മാർ അത്തനേഷ്യസ് കോളേജിലെ റിസർച്ച് ഇന്നൊവേഷൻ ഡിസൈൻ ആൻഡ് എൻട്രപ്രണർഷിപ്‌, ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്‌ ഡെവലപ്മെന്റ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ഇന്നെക്സ 2026’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നായി 20 ടീമുകൾ പങ്കെടുത്തു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ ഉദ്ഘാടനം ചെയ്‌തു.


കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷയായി. റൈഡ് റിസർച്ച് ഫാക്കൽറ്റി ഡോ. ബ്ലെസി എം മാണി, ശ്രീരാഗ് ബിജു, പ്രൊഫ. ജിക്കു ജെയിംസ്, ഡോ. നിധി പി രമേശ്‌, ഡോ. സാനു മാത്യു സൈമൺ, ഡോ. ജിറ്റോ ജോസ്, ഡോ. മീഗിൾ എസ് മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ ടീമുകൾ തങ്ങളുടെ നൂതന സംരംഭക ആശയങ്ങൾ അവതരിപ്പിച്ചു.


സുരക്ഷിതമായ ഗർഭകാല, പ്രസവാനന്തര പരിചരണത്തിനായി രൂപകൽപ്പനചെയ്ത എഐ അധിഷ്ഠിത മാതൃ ആരോഗ്യ നിരീക്ഷണ സംവിധാനമായ "മാതൃ വാച്ച്" ആശയം രൂപീകരിച്ച ഷിഫാ ഉസ്മാൻ ടീം 25,000 രൂപ ഉൾപ്പെടുന്ന ഒന്നാംസമ്മാനത്തിന് അർഹരായി. എം ആർ ദേവദത്തൻ ടീം 15,000 രൂപയുടെ രണ്ടാംസ്ഥാനവും സ്റ്റെഫിൻ പി ആർ ടീം 10,000 രൂപയുടെ മൂന്നാംസ്ഥാനവും നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home