ad
Deshabhimani

'കട്ട് ' മുതലെടുത്ത് കള്ളൻമാർ

s
വെബ് ഡെസ്ക്

Published on Sep 13, 2026, 12:45 AM | 1 min read

കുറ്റിപ്പുറം

പവർകട്ട് സമയത്ത് കുറ്റിപ്പുറം ജിഎച്ച്എസ്എസ്, ജിയുപി സ്കൂളുകളിൽ മോഷണശ്രമം. വ്യാഴം രാത്രി 10.30ഓടെ ഹൈസ്കൂളിൽ എത്തിയ മോഷ്ടാവ് ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് ഫയലുകൾ വാരിവലിച്ചിട്ടു. ഓഫീസിൽനിന്ന് താക്കോൽക്കൂട്ടം കൈക്കലാക്കിയ മോഷ്ടാവ് ലൈബ്രറിയുടെയും കോ- ഓപറേറ്റീവ് സ്റ്റോറിന്റെയും പൂട്ടുകൾ തകർത്തു. പണം ലക്ഷ്യമിട്ടാണ് മോഷണശ്രമം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സമാനരീതിയിലാണ് ജിയുപി സ്കൂളിലെ ഓഫീസ് മുറിയും കുത്തിത്തുറന്നിട്ടുള്ളത്. ഇവിടെയും ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നെങ്കിലും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക റീന കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. എസ്‌ഐ വി കെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home