തണലൊരുക്കി സിപിഐ എം
അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വം

സിപിഐ എം പാലിശേരി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കേന്ദ്രകമ്മിറ്റി അംഗം പി രാജീവിൽ നിന്ന് മോങ്കാട്ടിൽ ഗോപാലനും ഭാര്യ ബിന്ദുവും ഏറ്റുവാങ്ങുന്നു
പാലക്കൽ
ഇഴജന്തുക്കളെ ഭയന്ന് സുരക്ഷിതത്വമില്ലാതെ കഴിഞ്ഞിരുന്ന കാലം ഇനി ഗോപാലനും ഭാര്യ ബിന്ദുവിനുമില്ല. സിപിഐ എമ്മിന്റെ ഇടപെടലിൽ ഇന്നുമുതൽ ഇരുവർക്കും ഉറങ്ങാൻ പാലിയം പാടത്തിന് സമീപം അടച്ചുറപ്പുള്ള വീടുണ്ട്. ഷീറ്റുകൊണ്ടുമറച്ച കൂരയിൽ കഴിഞ്ഞിരുന്ന മോങ്കാട്ടില്‍ ഗോപാലനും ബിന്ദുവും സിപിഐ എം പ്രവർത്തകരോട് ചോദിച്ചത് ഉറപ്പുള്ള ഒരു വാതിലായിരുന്നു. ഇവരുടെ അവസ്ഥ കണ്ട സിപിഐ എം പാലിശേരി ലോക്കൽ കമ്മിറ്റി വീട് വച്ച് നൽകാൻ തീരുമാനിച്ചു. ആറുലക്ഷം രൂപ ചെലവില്‍ 400 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത്. വെള്ളം കയറാതിരിക്കാന്‍ തറ ഉയര്‍ത്തിക്കെട്ടി. ജൂണ്‍ 17ന് ആരംഭിച്ച നിര്‍മാണം 87 ദിവസത്തിനകം പൂര്‍ത്തിയായി. ഗോപാലന്റെ വീടിന്റെ താക്കോൽദാനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് നിർവഹിച്ചു. ചേർപ്പ് ഏരിയ കമ്മിറ്റിയംഗം വി ജി വനജകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഷാജൻ, എം ബാലാജി, ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ, കെ എസ് മോഹൻദാസ്, പി ചന്ദ്രൻ, പി ആർ വർഗീസ്, ലോക്കൽ സെക്രട്ടറി കെ എൻ രാജൻ, കെ കെ മോഹനൻ, സി കെ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments