യെച്ചൂരിയുടെ ഓർമ പുതുക്കി നാട്

കൊല്ലം
പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ സമരമുഖമായിരുന്ന സീതാറാം യെച്ചൂരിയുടെ ഓർമകൾ പുതുക്കി നാട്. കരുനാഗപ്പള്ളി യെച്ചൂരിയുടെ അനുസ്മരണം സിപിഐ എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി ആര്‍ വസന്തൻ ഉദ്ഘാടനംചെയ്തു. പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ആമുഖപ്രഭാഷണം നടത്തി. സി രാധാമണി, അഡ്വ. ബി ഗോപൻ എന്നിവർ സംസാരിച്ചു. ശൂരനാട് സിപിഐ എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചാങ്ങയിൽക്കാവിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു.സിപിഐ എം ഏരിയ കമ്മിറ്റിഅംഗം ബി ബിനീഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഹരിപ്രസാദ് , സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം മനു, മോഹനൻപിള്ള, സനൽദേവ് എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ ആക്ടിങ് സെക്രട്ടറി പി ബി സത്യദേവൻ പതാക ഉയർത്തി. സിപിഐ എം തഴവ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തഴവ കുറ്റിപ്പുറത്ത് ചേർന്ന യോഗം പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം ആർ അമ്പിളിക്കുട്ടൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി തോമസ് , ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ, അഡ്വ. ശിവപ്രസാദ്, ജെ സരസൻ, ഗോപൻ എന്നിവർ സംസാരിച്ചു. ചവറ യെച്ചൂരി അനുസ്‌മരണം ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ചു. കെ വരദരാജൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ സുരേന്ദ്രൻപിള്ള, നേതാക്കളായ കെ മോഹനക്കുട്ടൻ, വി മധു, പി ആർ രജിത്ത്, രാജമ്മ ഭാസ്കരൻ, എൻ വിക്രമക്കുറുപ്പ്, എസ് അനിൽ, എം വി പ്രസാദ്, സി രതീഷ്, എൽ വിജയൻനായർ, കെ എ നിയാസ്, ജെ ജോയി, ബാജി സേനാധിപൻ, അഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട യെച്ചൂരി അനുസ്‌മരണത്തിന്റെ ഭാഗമായി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള പതാക ഉയർത്തി. പടിഞ്ഞാറേ കല്ലട ലോക്കൽ കമ്മിറ്റി തോട്ടത്തിൽ കടവിൽ നടത്തിയ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ ഉദ്ഘാടനംചെയ്തു. വി വിജയൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി അനിൽ, എ സാബു, ഷിബുഗോപാൽ, ജെ അംബികകുമാരി, കെ കലാദേവി, ജെ ശുഭ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ അനുസ്മരണ സമ്മേളനം മാധ്യമപ്രവർത്തകൻ പി കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. വി ജി ഭാർഗവൻപിള്ള അധ്യക്ഷനായി. കെ സനിൽകുമാർ, കെ കെ രവികുമാർ, കെ ശോഭന എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആർ കമൽദാസ് അധ്യക്ഷനായി. ആർ തുളസീധരൻപിള്ള, എസ് സത്യൻ, മുടീത്തറ ബാബു, എസ് ഓമനക്കുട്ടൻ, പി അംബിക എന്നിവർ സംസാരിച്ചു. ഐവർകാല ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അമീഷ് ബാബു ഉദ്ഘാടനം ചെയ്തു. എസ് ശശികുമാർ അധ്യക്ഷനായി. ജി രാജേഷ് , കെ ബാബു, ആർ അജിത് എന്നിവർ സംസാരിച്ചു









0 comments