ad
Deshabhimani

കെഎസ്‌ഇബി ഓഫീസിലേക്ക്‌ 
ഡിവൈഎഫ്‌ഐ ചൂട്ട്‌ മാർച്ച്‌

കെഎസ്‌ഇബി ചെങ്ങമനാട് സെക്‍ഷൻ ഓഫീസ് പരിസരത്ത് നടന്ന ചൂട്ട്‌ 
കത്തിച്ച്‌ പ്രതിഷേധം സജു രാജൻ ഉദ്‌ഘാടനംചെയ്യുന്നു

കെഎസ്‌ഇബി ചെങ്ങമനാട് സെക്‍ഷൻ ഓഫീസ് പരിസരത്ത് നടന്ന ചൂട്ട്‌ 
കത്തിച്ച്‌ പ്രതിഷേധം സജു രാജൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 12:43 AM | 1 min read

കുന്നിക്കോട്‌

യുഡിഎഫ്‌ സർക്കാരിന്റെ അപ്രഖ്യാപിത പവര്‍കട്ടിനെതിരെ ഡിവെെഎഫ്ഐ കുന്നിക്കോട്, ഇളമ്പല്‍ മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ കെഎസ്ഇബി വിളക്കുടി സെക്ഷന്‍ ഓഫീസിലേക്ക് ചൂട്ട് കത്തിച്ച്‌ പ്രതിഷേധിച്ചു. സമരം കുന്നിക്കോട് എൽസി സെക്രട്ടറി എ വഹാബ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ എ അധ്യക്ഷനായി ബി വിഷ്ണു, ബ്ലോക്ക് സെക്രട്ടറി എ എ വാഹിദ്, മുഹമ്മദ് അനീസ്, അഖില്‍, എറഫീക്ക്, വിഷ്ണു, അല്‍ അമീന്‍, കാര്‍ത്തിക് , ഷംനാദ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. മേലില, വെട്ടിക്കവല, സദാനന്ദപുരം, ചക്കുവരയ്ക്കൽ കമ്മിറ്റി ചെങ്ങമനാട് സെക്‍ഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധം നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ സജു രാജൻ ഉദ്ഘാടനംചെയ്തു. അർജുൻ അധ്യക്ഷനായി. ലിബു, സിപിഐ എം ഏരിയ കമ്മറ്റിഅംഗം പി ജി സജികുമാർ, പ്രതിഷ്, ഷൈൻ താഹ , രാകേഷ് ശശി, അനിൽ, അരുൺ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home