പാട്ടും പറച്ചിലുമായി നവമ

നവമണലൂർ സാഹിത്യോത്സവത്തിന്റെ പ്രചാരണാർഥം മുല്ലശേരിയിൽ അവതരിപ്പിച്ച പാട്ടും പറച്ചിലും
മണലൂർ
നവമണലൂർ സാഹിത്യോത്സവത്തിന്റെ പ്രചാരണാർഥം മുല്ലശേരിയിൽ പാട്ടും പറച്ചിലും നടത്തി. നവമയുടെ വ്യത്യസ്ത തലങ്ങൾ വിശദീകരിച്ച് എട്ട് കലാകാരന്മാർ നടത്തിയ പാട്ടു പറച്ചിലും ജനങ്ങൾക്ക് പുതുമയായി. മുല്ലശേരി സെന്റർ, ബ്ലോക്ക് സെന്റർ, പെരുവല്ലൂർ, പേനകം, അന്നകര, എലവത്തൂർ എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്. കോ–ഓർഡിനേറ്റർ കെ പി ആലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഷിജു, മുരളി മുല്ലശേരി, കെ എസ് ലോഹിതാക്ഷൻ, ഇ എം വിൽഫി, സി കെ ബിജു, രാധിക പ്രദീപ്, പ്രവിഷ മിഥുൻ എന്നിവരാണ് നവമയെ പരിചയപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് പാട്ട് കൂട്ടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ഷിജു അധ്യക്ഷനായി. ദിൽന ധനേഷ്, പ്രിയങ്ക വൈശാഖ്, ഷൈനി കൊച്ചു ദേവസി എന്നിവർ സംസാരിച്ചു. സിനിമ – നാടൻ പാട്ടുകൾ, കവിതകൾ, നിമിഷ കവിതകൾ, ഹിന്ദി –തമിഴ് പാട്ടുകൾ എന്നിങ്ങനെ ജനങ്ങളെ കാർബൺ ന്യൂട്രൽ നവ മണലൂരുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാട്ടും പറച്ചിലും.










0 comments