ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം ബാധകമാക്കരുത്

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് അവരുടെ വരുമാനം മാത്രം പരിഗണിക്കണമെന്നും കുടുംബ വാർഷിക വരുമാനം മാനദണ്ഡം ആക്കരുതെന്നും ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം റെഡ് ക്രോസ് ഹാളിൽ നടന്നു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിതിൻ ജോസ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി ജതിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ രക്ഷാധികാരി പി വി സുനിൽ, എൻപിആർഡി കേന്ദ്രകമ്മിറ്റി അംഗം പരശുവയ്ക്കൽ മോഹനൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജി അമ്പാടി, സംസ്ഥാന വൈസ് പ്രസിഡന്റ് ജയാ ഡാളി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി എസ് ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈജു ദാസ്, ഹരികുമാർ പൂങ്കോയിക്കൽ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബി ശശികുമാർ സ്വാഗതവും ഷണ്മുഖൻ ആചാരി നന്ദിയും പറഞ്ഞു. 43 അംഗത്ത കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ജിതിൻ ജോസ്(പ്രസിഡന്റ്), വി ജതിൻ(സെക്രട്ടറി), ഷണ്മുഖൻ ആചാരി(ട്രഷറർ), ഷക്കീല നസീർ, കെ കെ അനൂപ് കുമാർ, ഇ ജെ തോമസ്(വൈസ് പ്രസിഡന്റ്), കെ കെ സുഷമകുമാരി, ഹാരിജ ഹുസൈൻ, വിഷ്ണുരാജ്(ജോയിന്റ് സെക്രട്ടറി ).










0 comments