എം എം ബാഹുലേയൻ, ടി കെ കറപ്പൻ അനുസ്‌മരണം

എം എം ബാഹുലേയൻ, ടി കെ കറപ്പൻ അനുസ്‌മരണം സിപിഐ എം ജില്ലാകമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന എം എം ബാഹുലേയൻ, മതിലകം ലോക്കൽ സെക്രട്ടറിയായിരുന്ന ടി കെ കറപ്പൻ എന്നിവരെ അനുസ്‌മരിച്ചു. മതിലകം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി മുസ്താഖ് അലി, ഇ ജി സുരേന്ദ്രൻ, ഷീജ ബാബു, എം എ വിജയൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, ടി എസ് ഗോപിനാഥൻ, കെ വൈ അസീസ് എന്നിവർ സംസാരിച്ചു.









0 comments