ad
Deshabhimani

കലാനിലയം ഗോപിനാഥനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുടയിൽ ഗോപിനാഥൻ പുരസ്‌കാരം കലാമണ്ഡലം ആശിർവാദ് രാധാകൃഷ്ണന് സദനം കൃഷ്ണൻകുട്ടി സമ്മാനിക്കുന്നു

ഇരിങ്ങാലക്കുടയിൽ ഗോപിനാഥൻ പുരസ്‌കാരം കലാമണ്ഡലം ആശിർവാദ് രാധാകൃഷ്ണന് സദനം കൃഷ്ണൻകുട്ടി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 29, 2026, 12:39 AM | 1 min read

ഇരിങ്ങാലക്കുട

കഥകളി കലാകാരൻ കലാനിലയം ഗോപിനാഥൻ അനുസ്‌മരണം 'ഗോപിനാഥം' മുനിസിപ്പൽ ടൗൺഹാളിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗോപിനാഥന്റെ ശിഷ്യരും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ ചടങ്ങിൽ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ എം പി ജാക്സൺ വിശിഷ്ടാതിഥിയായി.'ഗോപിനാഥം പുരസ്കാരം' യുവകഥകളി നടൻ കലാമണ്ഡലം ആശിർവാദ് രാധാകൃഷ്ണന് ഡോ. സദനം കൃഷ്ണൻകുട്ടിയും ‘ഗോപിനാഥം സ്മൃതി പുരസ്കാരം’ കലാനിലയം സൂരജ് സുബ്രഹ്മണ്യന് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും സമ്മാനിച്ചു. എം മുരളീധരൻ, ടി വി ചാർളി, സി വിനോദ് കൃഷ്ണൻ, ഗോപിനാഥന്റെ പത്നി കലാമണ്ഡലം പ്രഷീജ, രമേശൻ നമ്പീശൻ , പ്രദീപ് രാജ പാറക്കടവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home