ad
Deshabhimani

കള്ളുഷാപ്പുകൾ പൂട്ടുന്നു; ഉപജീവനമാർഗം നഷ്ടപ്പെട്ട്‌ 
തൊഴിലാളികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 29, 2026, 12:59 AM | 1 min read

പാലക്കാട്‌

ലാഭകരമല്ലാത്ത കള്ളുഷാപ്പുകൾ അടച്ചുപൂട്ടുമ്പോൾ ഉപജീവനമാർഗം നഷ്ടപ്പെട്ട്‌ തൊഴിലാളികൾ. പറളി റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്‌, ആലത്തൂർ റേഞ്ചിലെ 17–ാം ഗ്രൂപ്പ്‌, ഒറ്റപ്പാലം റേഞ്ചിലെ 7, 9 ഗ്രൂപ്പുകൾ തൃത്താല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ്‌ കള്ളുഷാപ്പുകളാണ്‌ അടച്ചുപൂട്ടിയത്‌. നടത്തിപ്പ് നഷ്ടമായതോടെ പല ഉടമകളും ലൈസൻസ്‌ പുതുക്കിയിട്ടില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടവും ലൈസൻസ്‌ പുതുക്കലിനെ ബാധിച്ചു. പരമ്പരാഗത കള്ളുചെത്ത്‌ തൊഴിലാളികൾ അടങ്ങുന്ന സംഘങ്ങൾക്കോ തൊഴിലാളി സഹകരണ സംഘങ്ങൾക്കോ ഷാപ്പ് നടത്താം. നഷ്ടം സഹിച്ച്‌ ഷാപ്പ്‌ നടത്താൻ തൊഴിലാളി സംഘങ്ങൾക്ക് കഴിയില്ല. എക്‌സൈസ് വകുപ്പാണ് ഉൽപ്പാദനം മുതൽ വിൽപ്പനവരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്‌. പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കള്ളുചെത്ത്‌ വ്യവസായ തൊഴിലാളി യൂണിയൻ(സിഐടിയു) പാലക്കാട്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമീഷണർക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌. ഒരു ഗ്രൂപ്പിൽ അഞ്ച്‌ കള്ളുഷാപ്പുകളാണ്‌ ഉണ്ടാകുക. ഒരു ഷാപ്പിൽ അഞ്ച്‌ ചെത്തുതൊഴിലാളികളും രണ്ട്‌ വിൽപ്പനത്തൊഴിലാളികളും ഉണ്ടാകും. ഇതുപ്രകാരം 175 തൊഴിലാളികളാണ്‌ പണിയില്ലാതെ വെട്ടിലായിരിക്കുന്നത്‌. കള്ളുചെത്ത്‌ വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. അത്യുൽപ്പാദനശേഷിയുള്ള ഉയരം കുറഞ്ഞ തെങ്ങ്‌, പന തുടങ്ങിയവ വച്ചുപിടിപ്പിച്ചും യന്ത്രവൽക്കരണം നടത്തിയും മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ. പുതിയ ആളുകളെ ഇ‍ൗ തൊഴിൽ മേഖലയിലേക്ക്‌ ആകർഷിക്കാനുമാകും. ആകർഷകമായ സ്ഥലത്ത്‌ നല്ല ഭക്ഷണമുൾപ്പെടെ നൽകിയാൽ കൂടുതൽപേരെ ആകർഷിക്കാം. ഇതുസംബന്ധിച്ച്‌ എ പ്രഭാകരൻ എംഎൽഎ നിയമസഭാ സമ്മേളനത്തിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച ടോഡി ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home