പി കൃഷ്ണപിള്ള സ്‌മാരക ഭൂമി തിരിച്ചെടുക്കരുത്
സർക്കാർ അട്ടിമറിക്കെതിരെ വൻബഹുജന മാർച്ച്

പി കൃഷ്ണപിള്ള സാംസ്‌കാരിക സമുച്ചയത്തിന് അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമുച്ചയഭൂമിയിലേക്ക് സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന മാർച്ച് ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jul 29, 2026, 01:12 AM | 1 min read
ചാരുംമൂട്
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ പി കൃഷ്ണപിള്ള സ്‌മാരക സാംസ്കാരിക സമുച്ചയത്തിന് അനുവദിച്ച ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ വൻബഹുജന മാർച്ച്. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ സർക്കാരിനെതിരെ അണിനിരന്നു. 14 ജില്ലകളിലും വിവിധ നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമിക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അതിലൊന്നായിരുന്നു പി കൃഷ്ണപിള്ള സ്‌മാരക സാംസ്കാരിക സമുച്ചയം.
ലെപ്രസി സാനിറ്റോറിയത്തിലെ അഞ്ച് ഏക്കർ ഭൂമിയാണ് സമുച്ചയത്തിനായി വിട്ടുനൽകിയത്. ഇൗ ഭൂമിയാണ് തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ചാരുംമൂട്ടിൽ നിന്നാരംഭിച്ച മാർച്ച് സമുച്ചയ ഭൂമിക്ക് 200 മീറ്റർ മുന്പ് റോഡിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി റോഡിൽ നിലയുറപ്പിച്ചു. മാർച്ചും പ്രതിഷേധ യോഗവും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി
ബി ബിനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, എ മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ, എസ് രാമകൃഷ്ണൻ, ബി വിശ്വൻ, എ നൗഷാദ്, എൻ എസ് സലിംകുമാർ, ജെ രവീന്ദ്രനാഥ്, എൻ മോഹൻകുമാർ, ബി പ്രസന്നൻ, വി ഗീത, ആർ ബിനു, എസ് പ്രശാന്ത്, പി മധു, ഒ സജികുമാർ, ഒ മനോജ്, ജി പുരുഷോത്തമൻ, ആർ ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു എന്നിവർ സംസാരിച്ചു.










0 comments