പി കെ ബക്കർ അനുസ്മരണം

സിപിഐ എം എറിയാട് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പി കെ ബക്കർ അനുസ്‌മരണ സമ്മേളനം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
സിപിഐ എം എറിയാട് ലോക്കൽ കമ്മറ്റിയംഗവും മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന പി കെ ബക്കറിന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. സിപിഐ എം എറിയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനവും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള എൻഡോവ്മെന്റ് വിതരണവും എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം കെ പി രാജൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ എ ഹസ്ഫൽ, കെ കെ മുഹമ്മദ് ഹനീഫ, പ്രസാദിനി മോഹനൻ എന്നിവർ സംസാരിച്ചു.









0 comments