ഷീല അലക്സിന് സ്മരണാഞ്‌ജലി

സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഷീല അലക്സ് സ്മരണാഞ്ജലി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഷീല അലക്സിന് സ്മരണാഞ്‌ജലി. സിഐടിയു ജില്ലാകമ്മിറ്റിയും ബിൽഡിങ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയനും സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ്, അഖിലേന്ത്യാ കൗൺസിൽ അംഗം എം എം വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ, സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, ജില്ലാ ട്രഷറർ ലത ചന്ദ്രൻ, ബിൽഡിങ് ആൻഡ് കൺസ്‌ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, പ്രസിഡന്റ് കെ പി വിനോദ് എന്നിവർ സംസാരിച്ചു. ഷീലയുടെ ഭർത്താവ് അലക്‌സും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജൂൺ ഏഴിനാണ് ഷീല അലക്സ് അന്തരിച്ചത്.










0 comments