Deshabhimani

കെ കെ മാമക്കുട്ടിയെ അനുസ്‌മരിച്ചു

കെ കെ മാമക്കുട്ടി ദിനത്തിൽ സിപിഐ എം കൊടകര ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം  കെ കെ രാമചന്ദ്രൻ പതാക ഉയർത്തുന്നു

കെ കെ മാമക്കുട്ടി ദിനത്തിൽ സിപിഐ എം കൊടകര ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 12:25 AM | 1 min read

തൃശൂർ

മൂന്ന് പതിറ്റാണ്ട് സിപിഐ എം ജില്ലാ സെക്രട്ടറിയും മുതിർന്ന സിപിഐ എം നേതാവുമായിരുന്ന കെ കെ മാമക്കുട്ടിയുടെ പത്താം ചരമവാർഷികം സമുചിതമായി ആചരിച്ചു. പാർടി ഓഫീസുകളിലും പതാക ഉയർത്തി പ്രഭാതഭേരി മുഴക്കി. കൊടകര ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റഗം കെ കെ രാമചന്ദ്രൻ പതാക ഉയർത്തി. സരിത രാജേഷ് അധ്യക്ഷയായി. കൊടകര സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയ കമ്മിറ്റി അംഗം പി ആർ പ്രസാദനും മറ്റത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയ കമ്മിറ്റി അംഗം എം ആർ രഞ്ജിത്തും പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home