Deshabhimani

കേന്ദ്ര സർക്കാരിന്റെ നരനായാട്ട്

പ്രതിഷേധാഗ്നി

Procession and public meeting led by the CPI(M)

സിപിഐ എം നേതാക്കളെ കസ്റ്റ‍ഡിയിലെടുത്ത ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 01:14 AM | 1 min read

മലപ്പുറം

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജന്തർമന്തർ പ്രക്ഷോഭത്തിൽ അണിനിരന്ന നേതാക്കളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച്‌ മലപ്പുറത്ത്‌ സിപിഐ എം നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മൽ സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി പി അനിൽ അധ്യക്ഷനായി. കെ യു ഇക്ബാൽ, കെ പി അനിൽ, വി ശശികുമാർ, വി പി സക്കറിയ എന്നിവർ സംസാരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സൈക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജൂബിലി റോഡിൽനിന്ന് ആരംഭിച്ച മാർച്ച് കോട്ടപ്പടിയിൽ സമാപിച്ചു. പൊതുയോ​ഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം വി പി സാനു ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം രജീഷ് അധ്യക്ഷനായി. കെ പി ശ്രീജിത്ത്, എം ആര്യ, കെ പി ഫൈസൽ, എം ഷബീബ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ ശരത്ത് സ്വാ​ഗതവും ട്രഷറർ ഹരികൃഷ്ണപാൽ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home