Deshabhimani

മിന്നലേറ്റ്‌ കണ്ണിന് 
പൊള്ളലേറ്റു

പൊള്ളലേറ്റ ശശിധരൻ നായർ

പൊള്ളലേറ്റ ശശിധരൻ നായർ

വെബ് ഡെസ്ക്

Published on Oct 11, 2026, 02:18 AM | 1 min read

ആറ്റിങ്ങൽ

ആറ്റിങ്ങലിൽ മിന്നലേറ്റ് വയോധികന്റെ കണ്ണിന് പൊള്ളലേറ്റു. അവനവഞ്ചേരി തച്ചൂർക്കുന്ന് പൈപ്പ് ലൈനിൽ കളിയിൽവിള വീട്ടിൽ ശശിധരൻ നായർ (70)ക്കാണ് കണ്ണിലും ശരീരത്തിനും പൊള്ളലേറ്റത്. ഇടത്‌ കൈയിലും പരിക്കേറ്റു. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വയറിങ്‌ പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത്‌ ഭാര്യ വത്സല വീട്ടിലുണ്ടായിരുന്നില്ല. ആറ്റിങ്ങൽ ടൗൺ വാർഡിൽ അവിട്ടത്തിൽ രാജശേഖരൻ നായരുടെ വീടും മിന്നലിൽ തകർന്നു. വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ശ്രീലതയുടെ ഫ്രിഡ്ജ്, ഫാൻ, കസേരകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ജനാലയും തകർന്നു. പ്രദേശത്ത്‌ നിരവധി വീടുകൾക്കും മിന്നലിൽ കേടുപാടുണ്ടായതായി നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home