Deshabhimani

ആര്യങ്കോട്ട്‌ വ്യാപക കൃഷിനാശം

മഴയിൽ രണ്ടായിരത്തിലധികം
വാഴകൾ നശിച്ചു

കനത്ത മഴയിലും കാറ്റിലും ഇടവാൽ ഏലായിൽ വാഴകൃഷി നശിച്ചനിലയിൽ

കനത്ത മഴയിലും കാറ്റിലും ഇടവാൽ ഏലായിൽ വാഴകൃഷി നശിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Oct 11, 2026, 02:26 AM | 1 min read

​വെള്ളറട

കനത്ത മഴയിലും കാറ്റിലും ആര്യങ്കോട് പഞ്ചായത്തിലെ വിവിധ ഏലാകളിൽ വൻ കൃഷിനാശം. ഇരുനൂറിലധികം കർഷകരുടെ രണ്ടായിരത്തിലധികം വാഴകൾ നശിച്ചു. കുലച്ച നേന്ത്രവാഴകളാണ് ഏറെയും. മറ്റ്‌ വിളകൾക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്. ഇടവാൽ, മൈലച്ചൽ ഏലാകളിൽ കെ മോഹനകുമാറിന്റെ അഞ്ഞൂറോളം വാഴ ഒടിഞ്ഞുവീണു. കൂടാതെ ദാസയ്യൻ, വാസുദേവൻ നായർ, ജോൺ, ഭുവനചന്ദ്രൻ എന്നിവരുടെയും ആര്യങ്കോട് -കോവിലുവിള ഏലായിൽ സുകുമാരൻ തമ്പി, മോഹനൻ തമ്പി, സോമൻ എന്നിവരുടെയും പുളിക്കൂടി ഏലായിൽ മോഹനൻ, സദാശിവൻ നായർ എന്നിവരുടെയും മുക്കോലവിള ഏലായിൽ സന്തോഷ്, നോബിൾരാജ് എന്നിവരുടെയും കൃഷി നശിച്ചു. ഭൂരിഭാഗംപേരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയിരുന്നത്. കാറ്റിലും മഴയിലും വിളകൾ പൂർണമായി നശിച്ചതോടെ വലിയ സാമ്പത്തികനഷ്ടമാണ് കർഷകർക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ആര്യങ്കോട് കൃഷി ഓഫീസർ വിജയകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച്‌ നാശനഷ്ടം വിലയിരുത്തി. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home